രാഹുല്‍ ഗാന്ധി സ്വീകരിച്ചത് ഏറ്റവും നല്ല രാഷ്ട്രീയ തീരുമാനം, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; ഉത്തര്‍പ്രദേശിന്റെ ജനവിധിയെ മാനിച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി പറഞ്ഞ് പ്രമോദ് തിവാരി

രാഹുൽ ഗാന്ധി സ്വീകരിച്ചത് ശരിയായ രാഷ്‌ട്രീയ തീരുമാനമാണ്. ഇതിന് പുറമെ, 80 ൽ 43 സീറ്റുകളും ഇന്ത്യൻ സഖ്യത്തിന് നൽകിയ ഉത്തർപ്രദേശിന്‍റെ ജനവിധിയെ അദ്ദേഹം മാനിക്കുന്നു' -തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

New Update
tiwari Untitlednc.jpg

ലഖ്‌നൗ: റായ്ബറേലിയിലെ ലോക്‌സഭ സീറ്റ് നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ അഭിനന്ദിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി.

Advertisment

രാഹുൽ ഗാന്ധി സ്വീകരിച്ചത് ഏറ്റവും നല്ല രാഷ്‌ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിൻ്റെ ജനവിധിയെ മാനിച്ചതിന് കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും പ്രമോദ് തിവാരി നന്ദി പറഞ്ഞു.

'കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധി സ്വീകരിച്ചത് ശരിയായ രാഷ്‌ട്രീയ തീരുമാനമാണ്. ഇതിന് പുറമെ, 80 ൽ 43 സീറ്റുകളും ഇന്ത്യൻ സഖ്യത്തിന് നൽകിയ ഉത്തർപ്രദേശിന്‍റെ ജനവിധിയെ അദ്ദേഹം മാനിക്കുന്നു' -തിവാരി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധി 5 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രമോദ് തിവാരി കൂട്ടിച്ചേർത്തു.

Advertisment