New Update
/sathyam/media/media_files/gSOMKMKN8j8JcN3u5iIi.jpg)
ഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വീണ്ടും ചേരാനുള്ള ആഗ്രഹമാണ് അഭിജിത്ത് പ്രകടിപ്പിച്ചത്.
Advertisment
ടിഎംസിയിലെ പൊരുത്തക്കേടാണ് മുന്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള തന്റെ പ്രാഥമിക കാരണമായി അഭിജിത്ത് മുഖര്‍ജി ചൂണ്ടിക്കാട്ടുന്നത്. 2021-ലാണ് അദ്ദേഹം ടിഎംസിയില്‍ ചേര്‍ന്നത്.
ടിഎംസിയിലെ തൊഴില്‍ സംസ്‌കാരം കോണ്‍ഗ്രസുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല, അഭിജിത് മുഖര്‍ജി എഎന്‍ഐയോട് പറഞ്ഞു.
2019 ലെ തന്റെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു, അത് വെളിപ്പെടുത്താനാകാത്ത കാരണങ്ങളാലാണ് സംഭവിച്ചതെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡിന് കാരണം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us