നിങ്ങളുടെ സഹോദരിയായതിൽ അഭിമാനിക്കുന്നു, പലരും നടത്തിയ നിരന്തരമായ നുണ പ്രചാരണങ്ങൾക്കിടയിലും നിങ്ങൾ സത്യത്തിനായി പോരാടി; രാഹുലിനെ പ്രശംസിച്ച് പ്രിയങ്കയുടെ കുറിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്ര അന്വേഷണ ഏജൻസികളും അദാനിയും വരെ രാഹുൽ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാർട്ടൂൺ പങ്ക് വെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
priyanka

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് അഭിനന്ദന കുറിപ്പുമായി സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി.

Advertisment

നിങ്ങളുടെ സഹോദരിയായതിൽ അഭിമാനിക്കുന്നുവെന്നും പലരും നടത്തിയ നിരന്തരമായ നുണപ്രചാരണങ്ങൾക്കിടയിലും നിങ്ങൾ സത്യത്തിനായി പോരാടിയെന്നും രാഹുലിന്റെ പോരാട്ടങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് പ്രിയങ്ക എഴുതി. എക്സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

"അവർ വെറുപ്പ് പടർത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയുമായിരുന്നു. നിങ്ങൾ പോരാളിയും ധൈര്യശാലിയുമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവർ ഇപ്പോൾ നിങ്ങൾ ആരാണെന്ന് തിരിച്ചറിയുന്നു" പ്രിയങ്ക കുറിച്ചു.  

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്ര അന്വേഷണ ഏജൻസികളും അദാനിയും വരെ രാഹുൽ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാർട്ടൂൺ പങ്ക് വെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.

Advertisment