പുരി വെടിക്കെട്ട് അപകടം; മരിച്ചവരുടെ എണ്ണം എട്ടായി, 22 പേര്‍ക്ക് പരിക്കേറ്റു

രണ്ട് പേര്‍ കൂടി ആശുപത്രികളില്‍ മരണത്തിന് കീഴടങ്ങി. മറ്റ് 22 പേര്‍ ചികിത്സയിലാണെന്നും ഏതാനും പേരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
puri Untitled.,87.jpg

ഡല്‍ഹി: പുരി വെടിക്കെട്ട് അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ എട്ടായി ഉയര്‍ന്നു.

Advertisment

ചന്ദന്‍ യാത്രയ്ക്കിടെ ബുധനാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 22 പേര്‍ പുരി, ഭുവനേശ്വര്‍, കട്ടക്ക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. എട്ട് പേര്‍ ഇതിനകം മരണമടഞ്ഞതായി സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ (എസ്ആര്‍സി) ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ട് പേര്‍ കൂടി ആശുപത്രികളില്‍ മരണത്തിന് കീഴടങ്ങി. മറ്റ് 22 പേര്‍ ചികിത്സയിലാണെന്നും ഏതാനും പേരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതിന് പുറമേ, മുഖ്യമന്ത്രി നവീന്‍ പട്നായിക് സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം സഹായധനമായി നല്‍കാനുള്ള നടപടികള്‍ പുരി കളക്ടര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment