/sathyam/media/media_files/2024/12/03/C8sCg9nQewKND7IfWfXE.jpg)
ഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരവും രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ പിവി സിന്ധു വിവാഹിതയാകുന്നു.
ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം. സിന്ധുവിന്റെ ഭാവി ഭര്‍ത്താവ് വെങ്കട്ട് ദത്ത സായ് മുതിര്‍ന്ന ഐടി പ്രൊഫഷണലും പോസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.
ഇരുകുടുംബങ്ങള്‍ക്കും പരസ്പരം നേരത്തെ അറിയാമായിരുന്നെന്നും എന്നാല്‍ ഒരു മാസം മുമ്പാണ് ബന്ധം തീരുമാനിച്ചതെന്നും പിവി സിന്ധുവിന്റെ അച്ഛന്‍ പിവി രമണ പറഞ്ഞു.
ജനുവരി മുതല്‍ സിന്ധുവിന് വളരെ തിരക്കുള്ള ബാഡ്മിന്റണ്‍ ഷെഡ്യൂള്‍ ഉണ്ടായിരിക്കും, അതിനാല്‍ ഡിസംബറാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയം. വിവാഹം ഡിസംബര്‍ 22ന് ഉദയ്പൂരിലും സല്‍ക്കാരം ഡിസംബര്‍ 24ന് ഹൈദരാബാദിലും നടക്കും. ഇതിനുശേഷം, സിന്ധു പരിശീലനത്തിലേക്ക് മടങ്ങും- അദ്ദേഹം പിടിഐയോട് പറഞ്ഞു.
പോസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വെങ്കട്ട് ദത്ത സായ്. അച്ഛന്‍ ജി.ടി. വെങ്കിടേശ്വര റാവു ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ (ഐആര്‍എസ്) ഉദ്യോഗസ്ഥനുമാണ്. കഴിഞ്ഞ മാസം പിവി സിന്ധു ഈ കമ്പനിയുടെ പുതിയ ലോഗോ പുറത്തിറക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us