നരവനെയുടെ ആത്മകഥയെച്ചൊല്ലി സഭയിൽ 'യുദ്ധം'; രാഹുലിനെതിരെ ആഞ്ഞടിച്ച് അമിത് ഷായും രാജ്‌നാഥ് സിംഗും; ലോക്സഭയിൽ വൻ വാഗ്വാദം

വെറുമൊരു മാസികയില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

New Update
Untitled

ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ പരാമര്‍ശങ്ങള്‍ ലോക്‌സഭയെ പ്രക്ഷുബ്ധമാക്കി. ചൈനീസ് അതിര്‍ത്തിയിലെ വെല്ലുവിളികളെക്കുറിച്ച് പുസ്തകത്തിലുള്ള ഭാഗങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ധരിച്ചതോടെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി.

Advertisment

വിപണിയില്‍ എത്താത്ത ഒരു പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉദ്ധരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ചൂണ്ടിക്കാട്ടി.


പുസ്തകം പുറത്തിറങ്ങാത്തതിനാല്‍ അതിലെ വിവരങ്ങള്‍ ആധികാരികമായി കണക്കാക്കാനാവില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ആ വരികള്‍ കൃത്യമാണെന്ന് തെളിയിക്കാന്‍ പുസ്തകം സഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചു.

വെറുമൊരു മാസികയില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.


താന്‍ ഉദ്ധരിക്കുന്ന വിവരങ്ങള്‍ നൂറ് ശതമാനം സത്യമാണെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ചൈനീസ് അതിര്‍ത്തിയില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ പുറത്തുവരാതിരിക്കാന്‍ ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


തന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്യസുരക്ഷയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment