/sathyam/media/media_files/4ILXoXwjKL3izXgDjw7g.jpg)
ഡല്‍ഹി: യുജിസി-നെറ്റ് റദ്ദാക്കലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. റഷ്യ-യുക്രെയ്ന്‍ യുദ്ധം മോദിജി ഇടപെട്ട് നിര്‍ത്തിയെന്നാണ് പറയപ്പെടുന്നതെന്നും പക്ഷേ, എന്തുകൊണ്ടോ നരേന്ദ്രമോദിക്ക് ഇന്ത്യയിലെ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ജൂണ്‍ 18-ന് നടത്തിയ യുജിസി-നെറ്റ്, പരീക്ഷ വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച റദ്ദാക്കിയിരുന്നു. കേസ് അന്വേഷണത്തിനായി സിബിഐക്ക് കൈമാറി.
വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതുകൊണ്ടാണ് പേപ്പര്‍ ചോര്‍ച്ച നടന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് മാറാത്ത കാലത്തോളം പേപ്പര്‍ ചോര്‍ച്ച തുടരും. ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും ഒരു പ്രത്യേക സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും രാഹുല്‍ അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us