റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിൽ ഉമറും സംഘവും ഡൽഹിയിൽ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നുവെന്ന് സൂചന. നിർണായക വിവരം ലഭിച്ചതായി അന്വേഷണ സംഘം

സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന് പുറമെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇവർ വാങ്ങിയെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. ഈ കാറുകള്‍ എവിടെ എന്ന് വ്യക്തമല്ല.

New Update
i-20

ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം.

Advertisment

പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. 

ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഡല്‍ഹി. ജമ്മു പൊലീസുകളില്‍ നിന്ന് എന്‍ഐഎ സംഘം വിശദാംശങ്ങള്‍ വാങ്ങി. ഇതിന് ശേഷം പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

A1

ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം.

 ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.

 റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറയുന്നു.

 രാജ്യതലസ്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയെ പറയുന്നത്. റിപ്പബ്ലിക് ദിനത്തിലും ആള്‍ത്തിരക്ക് ഏറെ അനുഭവപ്പെടുന്ന ദീപാവലിയുമായിരുന്നു ലക്ഷ്യം. 

ആക്രമണ പദ്ധതിയുടെ ഭാഗമായി മൊസമ്മിലും ഉമറും ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം പറയുന്നു. 

ഉമറും സംഘവും കൂടുതല്‍ കാറുകള്‍ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 

സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന് പുറമെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇവർ വാങ്ങിയെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. ഈ കാറുകള്‍ എവിടെ എന്ന് വ്യക്തമല്ല.

Advertisment