ചെ​ങ്കോ​ട്ട​ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഡോ​ക്ട​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഹാ​പ്പൂ​രി​ൽ​നി​ന്ന് ഡോ. ​ഷ​ഹീ​നു​മാ​യി ബ​ന്ധ​മു​ള്ള ഡോ. ​ഫ​റൂ​ഖാ​ണ് പി​ടി​യി​ലാ​യ​ത്

അ​ല്‍​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ല് പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഹാ​പ്പൂ​രി​ലും നു​ഹു​വി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്

New Update
A1

 ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഡോ​ക്ട​ർ കൂ​ടി അ​റ​സ്റ്റി​ൽ. ഹാ​പ്പൂ​രി​ൽ​നി​ന്ന് ഡോ. ​ഷ​ഹീ​നു​മാ​യി ബ​ന്ധ​മു​ള്ള ഡോ. ​ഫ​റൂ​ഖാ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

അ​ല്‍​ഫ​ലാ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ല് പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഹാ​പ്പൂ​രി​ലും നു​ഹു​വി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

തു​ർ​ക്കി​യി​ൽ പോ​യ ഡോ​ക്ട​ർ​ക്കാ​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഡോ. ​ഷ​ഹീ​ന്‍ സ​ഈ​ദ് ജ​യ്‌​ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​ന​യി​ലെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും ജ​യ്‌​ഷ് ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​ന്‍റെ അ​ന​ന്ത​ര​വ​ന്‍റെ ഭാ​ര്യ ആ​ഫി​റാ​ബീ​വി​യു​മാ​യി ഡോ. ​ഷ​ഹീ​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ജ​യ്ഷി​ന്‍റെ വ​നി​താ​വി​ഭാ​ഗ​മാ​യ ജ​മാ അ​ത്ത് ഉ​ൽ മൊ​മി​നാ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ വി​ഭാ​ഗം രൂ​പീ​ക​രി​ക്കാ​നു​ള്ള ചു​മ​ത​ല ഡോ. ​ഷ​ഹീ​നാ​യി​രു​ന്നു​വെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ഫ​രീ​ദാ​ബാ​ദ് അ​ല്‍​ഫ​ലാ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡോ.​അ​ദീ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ മു​സ​ഫ​റി​നും പാ​ക് ബ​ന്ധ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

Advertisment