Advertisment

വ്യാജരേഖ ചമച്ച് ആർജെഡി എംഎൽഎ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തത് 60 കോടി രൂപ. അലോക് മേഹ്തയുടെ പാട്നയിലെ വീട് ഉൾപ്പെടെ 19 ഇടങ്ങൾ അരിച്ചുപെറുക്കി ഇ.ഡി. അലോക് മേഹ്ത ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരൻ. ഇ.ഡി റെയിഡ് മേഹ്തയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം നടക്കുന്നതിനിടെ

New Update
d

ഡൽഹി: വ്യാജരേഖ ചമച്ച് ബന്ധുക്കളുടെ പേരിൽ കോടികൾ വായ്പയെടുത്ത കേസിൽ ബീഹാറിലെ ആർജെഡി എംഎൽഎ അലോക് മേഹ്തയുടെ പട്നയിലെ വീട് ഉൾപ്പെടെ 19 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്. 

Advertisment

വൈശാലി സഹകരണ ബാങ്ക് മുൻ ചെയർമാനും കൂടിയായ അലോക് മേഹ്ത വ്യാജ രേഖയുണ്ടാക്കിയാണ് ബാങ്കിൽനിന്ന് 60 കോടിയോളം രൂപ തട്ടിയെടുത്തത്. 


വൈശാലി സഹകരണ ബാങ്കിലെ വായ്പാ വിതരണത്തിൽ റിസർവ് ബാങ്ക് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നു 3 എഫ്ഐആറുകൾ നേരത്തെ റജിസ്റ്റർ ചെയ്തിരുന്നു. 


പട്നയിലും ഹാജിപുരിലുമായി ബിഹാറിലെ ഒൻപതിടത്തും കൊൽക്കത്തയിൽ അഞ്ചിടത്തും ഡൽഹിയിൽ ഒരിടത്തും യുപിയിൽ നാലിടത്തുമാണ് ഇ‍.ഡി റെയ്ഡ് നടത്തിയത്. 

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരനായ അലോക് മേഹ്തയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം നടക്കുന്നതിനിടെയാണു റെയ്ഡ്.

Advertisment