/sathyam/media/media_files/2024/12/21/aenN7XFD0G9wSUQR4MKE.jpg)
ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് താരത്തിനെതിരെ ആരോപിക്കുന്നത്. ജീവനക്കാരെയും സർക്കാരിനെയും കബളിപ്പിച്ച കേസിലാണ് അറസ്റ്റ് വാറണ്ട്.
പിഎഫ് റീജിയണല്‍ കമ്മീഷണര്‍ ഷഡക്ഷരി ഗോപാല്‍ റെഡ്ഡിയാണ് താരത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് നടപ്പിലാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി
ഈ കേസ് ഗൗരവമായി എടുത്ത് റോബിൻ ഉത്തപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഎഫ്ഒ റീജിയണൽ കമ്മീഷണർ ഈ മാസം നാലിന് പുലകേശി നഗർ പോലീസിന് കത്തെഴുതിയിട്ടുണ്ട്.
റോബിന്‍ ഉത്തപ്പയുടെ മേല്‍നോട്ടത്തിലുള്ള സെഞ്ചുറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം വെട്ടിക്കുറച്ചെങ്കിലും അവരുടെ അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.
ടീം ഇന്ത്യക്കായി 46 ഏകദിനങ്ങളില്‍ 42 ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള റോബിന്‍ ഉത്തപ്പ 6 അര്‍ധസെഞ്ചുറികളോടെ ആകെ 934 റണ്‍സ് നേടിയിട്ടുണ്ട്
കൂടാതെ 13 ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 249 റണ്‍സ് നേടിയിട്ടുണ്ട്. 2022ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഉത്തപ്പ ഇപ്പോള്‍ കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us