/sathyam/media/media_files/h6QRXzlQthgIQo6iaOi1.jpg)
ഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ഹിമാചല്‍ പ്രദേശിലെയും പഞ്ചാബിലെയും ഒന്നിലധികം സ്ഥലങ്ങളില്‍ ഇഡി നടത്തിയ റെയ്ഡുകളില്‍ നാല് കോടി രൂപയിലധികം പണവും മറ്റ് രേഖകളും പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) നിരവധി വകുപ്പുകള്‍ പ്രകാരം ഇഡി ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ഹോഷിയാര്‍പൂര്‍, ഫത്തേഗഡ് സാഹിബ് ജില്ലകളിലെയും ഹിമാചലിലെ ഉന ജില്ലയിലേയും 14 റെസിഡന്‍ഷ്യല്‍, ബിസിനസ്സ് സ്ഥലങ്ങളിലാണ് ബുധനാഴ്ച തിരച്ചില്‍ ആരംഭിച്ചത്.
തെരച്ചില്‍ നടത്തുന്നതിനിടെ വിവിധ തെളിവുകള്‍, രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, 4.06 കോടി രൂപ എന്നിവ പിടിച്ചെടുത്തതായി ഫെഡറല്‍ ഏജന്‍സി അറിയിച്ചു.
1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും അനധികൃത ഖനി നടത്തിപ്പുകാരനും അയാളുടെ കമ്പനികള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പഞ്ചാബ് പോലീസ് കേസ് ഇഡിക്ക് കൈമാറുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us