/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ന്യൂ​ഡ​ൽ​ഹി: കൂ​ത്തു​പ​റ​മ്പി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 10 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം. സു​പ്രീം​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
കു​മ്പ​ള​പ്ര​വ​ന്‍ പ്ര​മോ​ദി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കു​ന്ന​പ്പാ​ടി മ​നോ​ഹ​ര​ന്‍, നാ​നോ​ത്ത് പ​വി​ത്ര​ന്‍, പാ​റ​ക്കാ​ട്ടി​ല്‍ അ​ണ്ണേ​രി പ​വി​ത്ര​ന്‍, പാ​ട്ടാ​രി ദി​നേ​ശ​ന്‍, കു​ള​ത്തും​ക​ണ്ടി ധ​നേ​ഷ്, കേ​ളോ​ത്ത് ഷാ​ജി, അ​ണ്ണേ​രി വി​പി​ന്‍, പാ​ട്ടാ​രി സു​രേ​ഷ് ബാ​ബു, പാ​ലേ​രി റി​ജേ​ഷ്, വാ​ളോ​ത്ത് ശ​ശി എ​ന്നി​വ​ർ​ക്കാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​സ്​റ്റീ​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ൽ​കി​യ​ത്.
കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ അ​ണ്ണേ​രി വി​പി​ന് നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി താ​റ്റ്യോ​ട്ട് ബാ​ല​കൃ​ഷ്ണ​ൻ വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു.
ര​ണ്ടു​മു​ത​ൽ 11 വ​രെ പ്ര​തി​യാ​ക്ക​പ്പെ​ട്ട​വ​രെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​ന് ത​ല​ശേ​രി അ​ഡീ. ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ദീ​ർ​ഘ​കാ​ലം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​പ്പോ​ള്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
2007 ഓ​ഗ​സ്റ്റ് 16ന് ​മാ​ന​ന്തേ​രി മൂ​ര്യാ​ട് ചു​ള്ളി​ക്കു​ന്ന്നി​ര​യി​ൽ വ​ച്ചാ​ണ് ആ​ർ​എ​സ്​എ​സ് പ്ര​വ​ർ​ത്ത​ക​നും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യു​മാ​യ പ്ര​മോ​ദ് വെ​ട്ടേ​റ്റു​മ​രി​ച്ച​ത്.
പ്ര​മോ​ദ് കൊ​ല്ല​പ്പെ​ടു​ക​യും സു​ഹൃ​ത്താ​യ പ്ര​കാ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
കോ​ൺ​ക്രീ​റ്റ് പ​ണി​ക്കാ​രാ​യ പ്ര​മോ​ദും പ്ര​കാ​ശ​നും ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ മാ​ന​ന്തേ​രി മൂ​ര്യാ​ട് ചു​ള്ളി​ക്കു​ന്ന് നി​ര​യി​ലെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ വ​ച്ച് പ്ര​തി​ക​ൾ വാ​ൾ, ക​ത്തി​വാ​ൾ എ​ന്നി​വ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us