ക്രിക്കറ്റ് കളിക്കാന്‍ വീട്ടില്‍ നിന്നിറങ്ങി, കളിച്ചതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്‍ പോയി; തിരികെ കയറിയുടന്‍ കുഴഞ്ഞുവീണ 17കാരന് ദാരുണാന്ത്യം: ഹൃദയാഘാതം മൂലമെന്ന് ഡോക്ടര്‍മാര്‍

ഏറെ നേരം സുഹൃത്തുക്കളോടൊപ്പം കുളിച്ചശേഷം തിരികെ കയറിയ സമീര്‍ പെട്ടെന്ന് സ്വിമ്മിംഗ് പൂളിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
samee Untitledbi.jpg

ഡല്‍ഹി: ക്രിക്കറ്റ് കളിക്കു ശേഷം സ്വിമ്മിംഗ് പൂളില്‍ കുളി കഴിഞ്ഞ് തിരികെ കയറിയ 17കാരന്‍ കുഴഞ്ഞു വീണു മരിച്ചു. മീററ്റിലാണ് സംഭവം. മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചു.

Advertisment

ഇസ്ലാമിന്റെ മകന്‍ സമീറാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്രിക്കറ്റ് കളിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു സമീര്‍. ക്രിക്കറ്റ് കളിച്ചതിന് ശേഷം സുഹൃത്തുക്കളോടൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്‍ പോയിരുന്നു.

ഏറെ നേരം സുഹൃത്തുക്കളോടൊപ്പം കുളിച്ചശേഷം തിരികെ കയറിയ സമീര്‍ പെട്ടെന്ന് സ്വിമ്മിംഗ് പൂളിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു.

അവിടെയുണ്ടായിരുന്നവര്‍ സമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സമീര്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

Advertisment