New Update
/sathyam/media/media_files/djXCo3aoWOc9ULFYhTii.jpg)
ഡല്‍ഹി: തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. വീരാന്ദര്‍ പോള്‍ അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലായിരുന്നു അന്ത്യം. പോളിന്റെ വിയോഗം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന് (ഐഎഫ്എസ്) വലിയ നഷ്ടമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
Advertisment
1991 ബാച്ച് ഐഎഫ്എസ് ഓഫീസറായ പോള്‍ ഒന്നര വര്‍ഷത്തിലേറെയായി ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അന്ത്യം നടന്നത്.
'തുര്‍ക്കിയിലെ ഞങ്ങളുടെ അംബാസഡര്‍ വീരാന്ദര്‍ പോളിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു,' ജയശങ്കര്‍ എക്സില്‍ കുറിച്ചു.
എയിംസില്‍ നിന്ന് അദ്ദേഹം മെഡിക്കല്‍ ബിരുദവും നേടിയിട്ടുണ്ട്. പോളിന്റെ കുടുംബത്തെ വിദേശകാര്യ മന്ത്രി അനുശോചനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us