ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/cbru5cEaAmfPI1tFoNE0.jpg)
ന്യൂഡൽഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റൺവേ ഏരിയയ്ക്ക് സമീപം ഡ്രോൺ, ലേസർ ബീം പ്രവർത്തനങ്ങൾ നിരോധിച്ചു. ജൂൺ 1 മുതൽ ജൂലൈ 30 വരെയാണ് നിയന്ത്രണം. 144 പ്രഖ്യാപിച്ച് ഡൽഹി പൊലീസ് ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ട്.
Advertisment
രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വി.വി.ഐ.പികളുടെ വിമാനം എത്തുന്നതും പരിഗണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ലേസർ ബീമുകൾ മൂലം പൈലറ്റുമാർക്ക് കാഴ്ച തടസം അനുഭവപ്പെട്ടിട്ടുള്ള സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലേസര്‍ ബീമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡ്രോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us