/sathyam/media/media_files/LIV353TywFWTek1gT98S.jpg)
ഡല്‍ഹി: ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെടിവയ്പ്പ്. വെടിവെപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ജഹാംഗീര്‍പുരി സ്വദേശിയാണ് വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഷാലിമാര്‍ ബാഗ് പോലീസ് അന്വേഷണം നടത്തിവരികയാണ്.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ക്രിമിനല്‍ സംഭവങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചേരിയിലാണ് ഏറ്റവും പുതിയ സംഭവം. കൃത്യം നടത്തിയ ശേഷം അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ബാബു റാം ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കാലിന് വെടിയേറ്റ 14 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമുണ്ടെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us