ഹരിയാനയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച് 'ഖാലിസ്ഥാനി' എന്ന് വിളിച്ചു; 2 പേര്‍ അറസ്റ്റില്‍

പ്രാഥമിക ചോദ്യം ചെയ്യലില്‍ ഫിനാന്‍സ് ബിസിനസ്സ് നടത്തുന്ന ഇഷു ആയുധ നിയമപ്രകാരം രണ്ട് കേസുകള്‍ നേരിടുന്നുണ്ടെന്ന് തെളിഞ്ഞു, സുനില്‍ ഒരു ടാക്‌സി ഡ്രൈവറാണ്.

New Update
23499922

ഡല്‍ഹി: ഹരിയാനയില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച് 'ഖാലിസ്ഥാനി' എന്ന് വിളിച്ച 2 പേര്‍ അറസ്റ്റില്‍. കൈതാളിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൈതാല്‍ പോലീസ് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.

Advertisment

ജിന്ദിലെ സിങ്വാള്‍ ഗ്രാമവാസിയായ ഇഷു, ഷെര്‍ഗഢ് ഗ്രാമത്തില്‍ താമസിക്കുന്ന സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കൈതാല്‍ പോലീസ് സൂപ്രണ്ട് ഉപാസന കൈതാലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പ്രാഥമിക ചോദ്യം ചെയ്യലില്‍ ഫിനാന്‍സ് ബിസിനസ്സ് നടത്തുന്ന ഇഷു ആയുധ നിയമപ്രകാരം രണ്ട് കേസുകള്‍ നേരിടുന്നുണ്ടെന്ന് തെളിഞ്ഞു, സുനില്‍ ഒരു ടാക്‌സി ഡ്രൈവറാണ്. എസ്‌ഐടി ശേഖരിച്ച വിവിധ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment