കൈകളല്ല, വായയാണ് ആയുധം! കൂറ്റൻ പാപാമ്പിനെ വായ കൊണ്ട് കടിച്ചുപിടിച്ച് യുവാവിന്റെ പ്രകടനം; നടുക്കം മാറാതെ സോഷ്യൽ മീഡിയ

കാഴ്ചക്കാര്‍ ഭീതിയോടെ നോക്കിനില്‍ക്കെ, പാമ്പിനെ വാങ്ങാന്‍ വന്ന ഒരാളെ ഇയാള്‍ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.

New Update
Untitled

ഭുവനേശ്വര്‍: പാമ്പുകളെ പിടികൂടാന്‍ പാമ്പ് പിടുത്തക്കാര്‍ സാധാരണയായി കൈകളോ പ്രത്യേക ഉപകരണങ്ങളോ ആണ് ഉപയോഗിക്കാറുള്ളത്.

Advertisment

എന്നാല്‍ ഒഡിഷയിലെ ബാലസോറില്‍ നിന്നുള്ള ഖഗ ഭായ് എന്ന വ്യക്തിയുടെ പാമ്പ് പിടുത്തം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൂറ്റന്‍ പാമ്പിനെ വെറും കൈകള്‍ കൊണ്ട് പിടിക്കുക മാത്രമല്ല, അതിന്റെ തല ഭാഗം വായയ്ക്കുള്ളിലാക്കിയാണ് ഇയാള്‍ സാഹസികത കാട്ടിയത്.


ബാലസോറിലെ റെമുനയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ പാമ്പിനെ പിടികൂടിയ ഖഗ ഭായ്, ഞൊടിയിടയില്‍ അതിന്റെ തല തന്റെ വായയ്ക്കുള്ളിലാക്കി. പാമ്പിന് പ്രതികരിക്കാന്‍ പോലും സമയം ലഭിച്ചില്ല. തുടര്‍ന്ന് പാമ്പിനെ കടിച്ചുപിടിച്ചുകൊണ്ട് ഇയാള്‍ ചുറ്റും നടക്കുകയും പിന്നീട് നിലത്തുവെച്ച് വെറും കൈകള്‍ കൊണ്ട് അതിനെ നിയന്ത്രിക്കുകയും ചെയ്തു.


കാഴ്ചക്കാര്‍ ഭീതിയോടെ നോക്കിനില്‍ക്കെ, പാമ്പിനെ വാങ്ങാന്‍ വന്ന ഒരാളെ ഇയാള്‍ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്. അവസാനം യാതൊരു ഉപകരണവും ഉപയോഗിക്കാതെ പാമ്പിനെ ഒരു ചാക്കിനുള്ളിലാക്കി ഇയാള്‍ നടന്നുനീങ്ങി.

സമാനമായ മറ്റൊരു സംഭവം കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്ന ഒരാളെ വിഷപ്പാമ്പായ 'കരിമൂര്‍ഖന്‍' കടിച്ചു. പ്രാണവേദനയില്‍ പാമ്പിനെ ഓടിക്കുന്നതിന് പകരം, അയാള്‍ അതിനെ പിടികൂടി തല കടിച്ചു മുറിക്കുകയാണ് ചെയ്തത്.

ചത്ത പാമ്പിനെയുമായി വീട്ടിലെത്തിയ ഇയാള്‍ പാമ്പിനെ അരികില്‍ കിടത്തി ഉറങ്ങുകയും ചെയ്തു. അര്‍ദ്ധരാത്രിയോടെ വിഷം ശരീരത്തില്‍ പടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍.

Advertisment