ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും പോലീസും സംയുക്തമായി തെരച്ചിലിനു നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു

സൈന്യം ഡ്രോൺ നിരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഭീകരർ ഒളിത്താവളത്തിൽ നിന്ന് വെടിയുതിർത്തു. സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.

New Update
img(145)

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് പാക് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

Advertisment

ഉധംപൂരിലെ വനപ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാ സേനയും പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്.


സൈന്യം ഡ്രോൺ നിരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഭീകരർ ഒളിത്താവളത്തിൽ നിന്ന് വെടിയുതിർത്തു. സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.


കൊല്ലപ്പെട്ടവർ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജെയ്‌ഷെ മുഹമ്മദിന്റെ കമാൻഡറായി കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിച്ചു വരികയായിരുന്നു അബു മാവിയ, രണ്ടാമത്തെ ഭീകരൻ ജബ്ബാർ എന്നയാളാണെന്നാണ് പുറത്തുവരുന്ന വിവരം.

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന സംശയത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Advertisment