/sathyam/media/media_files/TeIf1zZIVGuNqUaIrTRq.jpg)
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിലെത്തും. മോദിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്..
അതൊടൊപ്പം ശ്രീനഗറിനെ പൊലീസ് താല്‍ക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ഡ്രോണുകളുടെ അനധികൃത ഉപയോഗത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അന്താരാഷ്‌ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി നാളെയാണ് ശ്രീനഗറിലെത്തുന്നത്. വെള്ളിയാഴ്‌ച രാവിലെ എസ്‌കെഐസിസിയിൽ നടക്കുന്ന അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്‍റെ പ്രധാന പരിപാടിക്ക് അദ്ദേഹം നേതൃത്വം നൽകും.
പ്രധാനമന്ത്രിയായി മൂന്നാം തവണയും ചുമതലയേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ കശ്‌മീര്‍ സന്ദര്‍ശനം കൂടിയാണ് ഇത്.
J&K | Srinagar has been declared as 'Temporary Red Zone' for the operation of drones and quadcopters as per provisions of Rule 24(2) of Drone Rules, 2021 with immediate effect. All unauthorized drone operations in the Red Zone are liable to be penalized as per relevant provisions…
— ANI (@ANI) June 18, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us