New Update
/sathyam/media/media_files/2025/12/07/untitled-2025-12-07-13-04-54.jpg)
ന്യൂയോര്ക്ക്: ന്യൂയോര്‍ക്കിലെ വസതിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 24 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചതായി അമേരിക്ക ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയില്‍ നിന്നുള്ള സഹജ റെഡ്ഡി ഉദുമലയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Advertisment
ന്യൂയോര്‍ക്കിലെ അല്‍ബാനിയിലുള്ള അവരുടെ വസതിക്ക് സമീപമുള്ള ഒരു കെട്ടിടത്തില്‍ വന്‍ തീപിടുത്തമുണ്ടായതായി പ്രാഥമിക വിവരം. റെഡ്ഡി ഗാഢനിദ്രയിലായിരുന്ന സമയത്ത് തീ അവരുടെ വസതിയിലേക്ക് പടര്‍ന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോള്‍ അവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us