വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം യോ​ഗിയുടെ ഉത്തർപ്രദേശിൽ

ബദ്‌ലാപൂരിലെ എല്‍ബിഎസ് പബ്ലിക് സ്‌കൂളില്‍ നിന്നുളള ദൃശ്യങ്ങളാണിതെന്ന് സ്ഥിരീകരിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് കുമാര്‍ പാണ്ഡെ പറഞ്ഞു.

New Update
Police

ലക്‌നൗ: വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍.

Advertisment

ഏഴ് മുതല്‍ പത്ത് വയസ് വരെ പ്രായം തോന്നിക്കുന്ന കുട്ടികളെ ക്ലാസ്മുറിയില്‍ നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. ബദ്‌ലാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഭ്‌ലുവാഹിനിലാണ് ഈ ക്രൂരത നടന്നത്.എല്ലാ ഉത്തരവാദിത്തവും എന്റേതാണോ' എന്ന് ആക്രോശിച്ചാണ് അധ്യാപിക കുട്ടികളുടെ മുഖത്തടിച്ചത്. 

പഠിക്കാത്തതിന്റെ പേരിലാണ് കുട്ടികളെ അടിച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം.

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 

ബദ്‌ലാപൂരിലെ എല്‍ബിഎസ് പബ്ലിക് സ്‌കൂളില്‍ നിന്നുളള ദൃശ്യങ്ങളാണിതെന്ന് സ്ഥിരീകരിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് കുമാര്‍ പാണ്ഡെ പറഞ്ഞു.

 സംഭവത്തില്‍ സ്‌കൂളിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisment