'16,000 മണിക്കൂര്‍ ആകാശത്ത്, ഒടുവില്‍ മണ്ണില്‍ എരിഞ്ഞടങ്ങി. അജിത് പവാറിന്റെ പൈലറ്റാകേണ്ടിയിരുന്നത് മറ്റൊരാള്‍. സുമിത് കപൂര്‍ പകരക്കാരനായി എത്തിയത് മരണത്തിലേക്ക്; പ്രിയ സുഹൃത്തിനെക്കുറിച്ച് കണ്ണീരോടെ സഹപ്രവര്‍ത്തകര്‍. മൃതദേഹം തിരിച്ചറിഞ്ഞത് ബ്രേസ്ലെറ്റ് നോക്കി. ക്യാപ്റ്റന്‍ സുമിത് കപൂറിനെ കാത്തിരുന്നത് വിധി നിശ്ചയിച്ച ദുരന്തം

ക്യാപ്റ്റന്‍ സുമിത് കപൂര്‍, കോ-പൈലറ്റ് ക്യാപ്റ്റന്‍ ശാംഭവി പഥക്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദീപ് ജാദവ് എന്നിവരും അപകടത്തില്‍ മരണപ്പെട്ടു.

New Update
Untitled

ബാരാമതി:  ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൈലറ്റ് ക്യാപ്റ്റന്‍ സുമിത് കപൂറിന്റെ സുഹൃത്തുക്കള്‍.

Advertisment

യഥാര്‍ത്ഥത്തില്‍ ആ വിമാനം പറത്തേണ്ടിയിരുന്നത് സുമിത് കപൂര്‍ ആയിരുന്നില്ലെന്നും, നിശ്ചയിച്ചിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയതിനെത്തുടര്‍ന്നാണ് കപൂര്‍ പകരക്കാരനായി എത്തിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.


ഹോങ്കോങ്ങില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം മടങ്ങിയെത്തിയ കപൂര്‍, യാത്രയ്ക്ക് തൊട്ടുമുമ്പാണ് വിമാനം പറത്താനുള്ള നിര്‍ദ്ദേശം സ്വീകരിച്ചത്. ഡല്‍ഹിയില്‍ നടന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് സുഹൃത്തുക്കള്‍ എന്‍ഡിടിവിയോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


തിരഞ്ഞെടുപ്പ് റാലികള്‍ക്കായി മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് അജിത് പവാറിനെ എത്തിക്കുക എന്നതായിരുന്നു ദൗത്യം. വിഎസ്ആര്‍ വെഞ്ചേഴ്‌സ് എന്ന കമ്പനിയുടെ ലിയര്‍ജെറ്റ് 45  വിമാനത്തില്‍ രാവിലെ എട്ട് മണിയോടെയാണ് സംഘം യാത്ര തിരിച്ചത്. എന്നാല്‍ രാവിലെ 8:45-ഓടെ ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തകരുകയായിരുന്നു.

ക്യാപ്റ്റന്‍ സുമിത് കപൂര്‍, കോ-പൈലറ്റ് ക്യാപ്റ്റന്‍ ശാംഭവി പഥക്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദീപ് ജാദവ് എന്നിവരും അപകടത്തില്‍ മരണപ്പെട്ടു.


മോശം കാഴ്ചപരിധിയും പൈലറ്റിന്റെ തീരുമാനത്തിലുണ്ടായ പിഴവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സാങ്കേതിക തകരാറുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കപൂര്‍ അതീവ പരിചയസമ്പന്നനായ പൈലറ്റാണെന്നും അദ്ദേഹത്തിന് പിഴവ് സംഭവിക്കാന്‍ സാധ്യതയില്ലെന്നും സുഹൃത്തുക്കള്‍ വാദിക്കുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.


സുമിത് കപൂറിന്റെ മകനും മരുമകനും പൈലറ്റുമാരാണ്. അദ്ദേഹത്തിന്റെ കൈയ്യിലെ ബ്രേസ്ലെറ്റ് നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്ന് സുഹൃത്തായ സച്ചിന്‍ തനേജ പറഞ്ഞു. 

Advertisment