New Update
/sathyam/media/media_files/JzX6Z3QZvxJOCwodEdLG.jpg)
ഡല്‍ഹി: ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കു മാത്രമേ ഹിന്ദു വിവാഹനിയമ പ്രകാരം സാധുതയുള്ളൂവെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നടത്തിയതുകൊണ്ട് മാത്രം വിവാഹത്തിന് സാധുത ലഭിക്കില്ലെന്നും ജഡ്ജിമാരായ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജി മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
Advertisment
1955ലെ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാവണം വിവാഹം. ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്റെ തെളിവു മാത്രമാണ് രജിസ്‌ട്രേഷന്‍.
അല്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയതുകൊണ്ട് നിയമപരമാവില്ല. ചടങ്ങുകളോടെ വിവാഹം നടത്തിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രജിസ്ട്രാര്‍ക്ക് ആവില്ലെന്നും കോടതി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us