ബലാത്സംഗത്തിനിരയായ 22കാരി വിവാഹത്തിനൊരുങ്ങി: കയ്യില്‍ വാളുമായെത്തി യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് യുവാവ്

പ്രതിയായ കാലു എന്ന സലിം ഖാന്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതി മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
police 5Untitled3.9.jpg

ഭോപ്പാല്‍:  ബലാത്സംഗത്തിനിരയായ 22 കാരിയായ യുവതിയെ വിവാഹ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെ ശ്രമം. കൈയില്‍ വാളുമായി എത്തിയാണ് യുവാവും സംഘവും അതിക്രമം നടത്തിയത്. മധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയിലാണ് സംഭവം.

Advertisment

പ്രതിയായ കാലു എന്ന സലിം ഖാന്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീട് യുവതി മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സലിം യുവതിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവദിവസം സലിമും കൂട്ടാളികളായ ജോധ, ഷാരൂഖ്, സമീര്‍ എന്നീ മൂന്ന് പേരും യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. അക്രമികള്‍ യുവതിയെ റോഡിലേക്ക് വലിച്ചിഴച്ചു. സംഭവം കണ്ട ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടിയതോടെ അക്രമികള്‍ യുവതിയെ ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപ്പെട്ടു.

സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം യുവതിയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment