'രാഹുല്‍ വയനാട് സീറ്റ് ഒഴിയാനും സഹോദരി അവിടെ നിന്ന് മത്സരിക്കാനും തീരുമാനിച്ചതോടെ കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയല്ല, കുടുംബ കമ്പനിയാണെന്ന് വ്യക്തമായിരിക്കുന്നു; അമ്മ രാജ്യസഭയിലേക്കും മക്കള്‍ ലോക്സഭയിലേക്കും എത്തുന്നു. ഇത് രാജവംശത്തിന്റെ പ്രതീകം; വിമര്‍ശനവുമായി ബിജെപി

വയനാട് സീറ്റ് ഒഴിയാനുള്ള രാഹുലിൻ്റെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബിജെപി വക്താവ് പറഞ്ഞു. ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യം മകനോടൊപ്പം തന്നെ നിലനിൽക്കുമെന്നത് ഈ തീരുമാനം കൊണ്ട് വ്യക്തമാക്കുന്നു

New Update
bjpUntitlednc.jpg

ഡല്‍ഹി: റായ്ബറേലി ലോക്സഭാ സീറ്റ് നിലനിര്‍ത്താനും പ്രിയങ്ക ഗാന്ധിക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വയനാട് ഒഴിയാനും രാഹുല്‍ ഗാന്ധി തീരുമാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് 'വംശീയ രാഷ്ട്രീയം' നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി രംഗത്ത്.

Advertisment

രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിയാനും സഹോദരി അവിടെ നിന്ന് മത്സരിക്കാനും തീരുമാനിച്ചതോടെ കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടിയല്ല, കുടുംബ കമ്പനിയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂന്‍വാല ആരോപിച്ചു.

'രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയാനും സഹോദരി അവിടെ നിന്ന് മത്സരിക്കാനും തീരുമാനിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയല്ല കുടുംബത്തിൻ്റെ കമ്പനിയാണെന്ന് വ്യക്തമായിരിക്കുന്നു.

അമ്മ രാജ്യസഭയിലും മകൻ റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും പ്രിയങ്ക വയനാട് സീറ്റിൽ മത്സരിച്ച് ലോക്‌സഭയിലേക്കും എത്തുന്നു. ഇത് രാജവംശത്തിൻ്റെ പ്രതീകമാണ്'- ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂൻവാല അഭിപ്രായപ്പെട്ടു.

വയനാട് സീറ്റ് ഒഴിയാനുള്ള രാഹുലിൻ്റെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ബിജെപി വക്താവ് പറഞ്ഞു. ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യം മകനോടൊപ്പം തന്നെ നിലനിൽക്കുമെന്നത് ഈ തീരുമാനം കൊണ്ട് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Advertisment