/sathyam/media/media_files/2025/01/30/rUMD4cQ76JRHucWa8OJ6.jpg)
ടിക്കംഗഡ്: മധ്യപ്രദേശിലെ ടിക്കംഗഡ് ജില്ലയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ പിടിയിലായി. പാലേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പെണ്‍കുട്ടിയോട് അധ്യാപകന്‍ മോശമായി പെരുമാറുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
വിവരമറിഞ്ഞ കുടുംബാംഗങ്ങളും നാട്ടുകാരും പാലേര പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടുകയും പ്രതിക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് കേസെടുക്കുകയും പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ടിക്കംഗഡ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിക്രം സിംഗ് പ്രതിയെ അറസ്റ്റ് ചെയ്തതായും കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലേക്ക് മാറ്റിയതായും അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us