/sathyam/media/media_files/7oBRJzNNUOv6TvkzKCyK.jpg)
ഡല്‍ഹി: കശ്മീരില്‍ ഞായറാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണിത്.
ജമ്മു മേഖലയില്‍ ഉയര്‍ന്നുവരുന്ന ഭീകരതയ്ക്കെതിരെ ശക്തമായ പ്രതികരണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, ജമ്മു മേഖലയില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ന് ജമ്മുവിലെത്തും. നഗ്രോട്ടയിലെ വൈറ്റ് നൈറ്റ് കോര്‍പ്സ് ആസ്ഥാനത്ത് അദ്ദേഹം മീറ്റിംഗ് നടത്തും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലെ നാല് സ്ഥലങ്ങളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us