പ്രണയിച്ച് വിവാഹം കഴിച്ചു, ഒടുവിൽ നിസ്സാര കാരണത്തിന് മരണം. ഭർത്താവ് തമാശയ്ക്ക് കളിയാക്കിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ഈ സംഭാഷണത്തിനിടയിലാണ് രാഹുല്‍ തനുവിനെ കളിയാക്കിയത്. ഇതില്‍ അസ്വസ്ഥയായ തനു ആരോടും സംസാരിക്കാതെ മറ്റൊരു മുറിയിലേക്ക് മാറി വാതിലടച്ചു.

New Update
Untitled

ലഖ്നൗ: ലഖ്നൗവില്‍ ഭര്‍ത്താവിന്റെ കളിയാക്കലില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഇന്ദിരാനഗര്‍ സ്വദേശിയായ തനു സിംഗാണ് (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവ് രാഹുല്‍ ശ്രീവാസ്തവ തമാശരൂപേണ 'കുരങ്ങി' എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

Advertisment

ബുധനാഴ്ച വൈകുന്നേരം സീതാപൂരിലെ ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം തനുവും ഭര്‍ത്താവ് രാഹുലും സഹോദരി അഞ്ജലിയും മകനും ഒരുമിച്ച് സംസാരിച്ചിരിക്കുകയായിരുന്നു.


ഈ സംഭാഷണത്തിനിടയിലാണ് രാഹുല്‍ തനുവിനെ കളിയാക്കിയത്. ഇതില്‍ അസ്വസ്ഥയായ തനു ആരോടും സംസാരിക്കാതെ മറ്റൊരു മുറിയിലേക്ക് മാറി വാതിലടച്ചു.

ഭക്ഷണം വാങ്ങാനായി പുറത്തുപോയ രാഹുല്‍ തിരിച്ചെത്തിയ ശേഷം തനുവിനെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തനുവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വാതില്‍ പൊളിച്ച് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.


ഓട്ടോ ഡ്രൈവറായ രാഹുലുമായി നാല് വര്‍ഷം മുന്‍പാണ് തനുവിന്റെ വിവാഹം കഴിഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചുള്ള പ്രണയവിവാഹമായിരുന്നുവെങ്കിലും പിന്നീട് ഇരു കുടുംബങ്ങളും ഇവരെ അംഗീകരിച്ചിരുന്നു. മോഡലിംഗ് രംഗത്ത് സജീവമാകാന്‍ താല്പര്യപ്പെട്ടിരുന്ന ആളായിരുന്നു തനുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്ക് കുട്ടികളില്ല.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Advertisment