/sathyam/media/media_files/2025/12/06/modenization-of-cities-2025-12-06-21-11-07.jpg)
എഐ നിര്‍മ്മിത ചിത്രം
ഡല്‍ഹി: ന​ഗ​രവികാസം വ​രും ദ​ശ​ക​ങ്ങ​ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളുടെ ശു​ദ്ധ​ജ​ല ല​ഭ്യതയെ ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു.
നഗരങ്ങൾ വികസിക്കുന്നതും ചെറുപട്ടണങ്ങൾ വൻ നഗരമായി മാറിക്കൊണ്ടിരിക്കുന്നതും കോ​ടി​ക്ക​ണ​ക്കി​ന് ന​ഗ​ര​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ​യും ആ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
വി​യ​ന്ന​യി​ലെ കോം​പ്ല​ക്​സി​റ്റി സ​യ​ൻ​സ് ഹ​ബ്ബി​ലെ (സി​എ​സ്എ​ച്ച്) ഗ​വേ​ഷ​ക​രും ലോ​ക​ബാ​ങ്കി​ലെ ഗ​വേ​ഷ​ക​രും സംയുക്തമായി ആ​ഫ്രി​ക്ക, ഏ​ഷ്യ, ലാ​റ്റി​ൻ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ 100-ലേറെ ന​ഗ​ര​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തി.
ന​ഗ​രവി​കാ​സം ജ​ല, ശു​ചി​ത്വ സേ​വ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് മ​നസി​ലാ​ക്കാ​ൻ 183 ദ​ശ​ല​ക്ഷം കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും 125,000 വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള സ​ർ​വേ ഡാ​റ്റ അ​വ​ർ വി​ശ​ക​ല​നം ചെ​യ്തു.
ന​ഗ​ര​വി​ക​സ​ന​ത്തി​നായി ഗ​വേ​ഷ​ക​ർ മൂ​ന്നു മാ​തൃ​ക​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്തു:
- ഒ​തു​ക്കം: നി​ല​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സാ​ന്ദ്ര​ത​യോ​ടെ വി​ക​സി​പ്പിക്കുക
- സ്ഥി​ര​ത: നി​ല​വി​ലു​ള്ള നി​ർ​മ​ണ, വി​കാ​സരീ​തി​ക​ൾ നി​ല​നി​ർ​ത്തു​ക.
- തി​ര​ശ്ചീ​നം: പു​തി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ഗ​ര​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ക.
ന​ഗ​ര​ങ്ങ​ൾ തി​ര​ശ്ചീ​ന​മാ​യി വി​ക​സി​ച്ചാ​ൽ, 220 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് ശു​ദ്ധ​ജലം കിട്ടാക്കനിയായി മാറും. 190 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് മാലിന്യനിർമാർജന സേവനങ്ങൾ നഷ്ടമാകും.
ഇ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ, ഒ​തു​ക്ക​മു​ള്ള വി​ക​സ​നം സ്ഥി​തി​ഗ​തി​ക​ൾ ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്തും. വി​ശാ​ല​മാ​യ ന​ഗ​ര​ങ്ങ​ളി​ൽ ജ​ലസേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ചെ​ല​വേ​റി​യ​താ​കുമെന്നും പ​ഠ​നം ക​ണ്ടെ​ത്തുന്നു.
വലിയ ന​ഗ​ര​ങ്ങ​ളി​ലെ വെ​ള്ള​ക്ക​രം ചെ​റി​യ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ, ന​ഗ​ര​ത്തിന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​നസേ​വ​നലഭ്യത 40 ശ​ത​മാ​നം കു​റ​വായിരിക്കും.
ശ​രി​യാ​യ ന​ഗ​ര രൂ​പ​ക​ൽ​പ്പ​ന ജ​ല​ക്ഷാ​മം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് സി​എ​സ്​എ​ച്ച് മു​ഖ്യ ഗ​വേ​ഷ​ക​നാ​യ റാ​ഫേ​ൽ പ്രീ​റ്റോ-​ക്യൂ​റി​യ​ൽ വി​ശ​ദീ​ക​രി​ച്ചു.
അ​ധി​ക ചെ​ല​വു​ക​ളോ പു​തി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മാണ​മോ ഇ​ല്ലാ​തെ ത​ന്നെ ന​ല്ല ആ​സൂ​ത്ര​ണ​വും ന​യ​വും ജ​ല, ശു​ചി​ത്വ സേ​വ​ന​ങ്ങ​ൾ ഉയർത്തുമെന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെടുന്നു.
ശ​രി​യാ​യ സാ​ന്ദ്ര​ത​യു​ള്ള ഒ​തു​ക്ക​മു​ള്ള​തും ന​ട​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ അ​യ​ൽ​പ​ക്ക​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും, കൂ​ടാ​തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​ണ്.
2050 ആ​കു​മ്പോ​ഴേ​ക്കും ആ​ഫ്രി​ക്ക​, ഏ​ഷ്യ​ ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​സം​ഖ്യ​യി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും പ​ഠ​നം വെ​ളി​പ്പെ​ടു​ത്തി.
ആ​ഫ്രി​ക്ക​യി​ൽ, ന​ഗ​ര ജ​ന​സം​ഖ്യ മൂ​ന്നി​ര​ട്ടി​യാ​കാം, അ​തേ​സ​മ​യം ഏ​ഷ്യ​യി​ൽ അ​ത് പ​കു​തി​യാ​യി വ​ർ​ധി​ക്കും. ഏ​ഷ്യ​ൻ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ഫ്രി​ക്ക​ൻ ന​ഗ​ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ വി​സ്തൃ​ത​മാ​ണ്, ന​ഗ​ര​മ​ധ്യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ജ​ന​സം​ഖ്യ​ 12 ശ​ത​മാ​നം മാ​ത്രമാണ്. ഏ​ഷ്യ​യി​ൽ ഇ​ത് 23 ശ​ത​മാ​ന​മാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us