/sathyam/media/media_files/lkUaPTOjFaYXXWmy87ed.jpg)
ഡല്‍ഹി: ഗുജറാത്തില്‍ കുഴല്‍ക്കിണറില്‍ വീണ ഒന്നരവയസ്സുകാരി മരിച്ചു. ആരോഹിയാണ് മരിച്ചത്. ഗുജറാത്തിലെ അമ്‌റേലി ജില്ലയിലാണ് സംഭവം. കുഞ്ഞ് കുഴല്‍ക്കിണറില്‍ വീണതിനെ തുടര്‍ന്ന് 17 മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച സുര്‍ഗാപുര ഗ്രാമത്തിലെ ഒരു വയലില്‍ കളിക്കുകയായിരുന്ന ആരോഹി അബദ്ധത്തില്‍ 45-50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെയും (എന്‍ഡിആര്‍എഫ്) അംറേലി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ഒരു സംഘം ഓപ്പറേഷന് നേതൃത്വം നല്‍കുകയും കുട്ടിക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ പൈപ്പുകള്‍ കുഴല്‍ക്കിണറില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
17 മണിക്കൂറിന് ശേഷം ആരോഹിയെ അബോധാവസ്ഥയില്‍ കണ്ടെത്തി പുറത്തെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us