/sathyam/media/media_files/2026/02/01/untitled-2026-02-01-11-16-24.jpg)
ഡല്‍ഹി: ഇരുപത് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ അയല്‍രാജ്യമായ പാകിസ്താന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു.
ലോകത്തെ 25 ശതമാനം ജിഡിപിയെയും 200 കോടി ജനങ്ങളെയും ബാധിക്കുന്ന ഈ കരാര്‍, യൂറോപ്യന്‍ വിപണിയില്‍ ഇതുവരെ പാകിസ്താനുണ്ടായിരുന്ന മുന്‍തൂക്കം പൂര്‍ണ്ണമായും ഇല്ലാതാക്കും.
ഇതുവരെ 'ജിഎസ്പി പ്ലസ്' പദവിയിലൂടെ പാകിസ്താന് യൂറോപ്യന്‍ യൂണിയനിലേക്ക് നികുതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാമായിരുന്നു. അതേസമയം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 9 മുതല്‍ 12 ശതമാനം വരെ ഇറക്കുമതി നികുതി നല്‍കേണ്ടി വന്നിരുന്നു. ഈ നികുതി ഇളവാണ് തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ പാകിസ്താനെ സഹായിച്ചിരുന്നത്.
പുതിയ കരാറോടെ ഇന്ത്യക്കും യൂറോപ്പിലേക്ക് നികുതിയില്ലാതെ ഉല്‍പ്പന്നങ്ങള്‍ അയക്കാം. ഇതോടെ വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ പാകിസ്താന് സാധിക്കില്ലെന്ന് ഉറപ്പായി.
ഇന്ത്യക്ക് നികുതി ഇളവ് ലഭിക്കുന്നതിനൊപ്പം, പാകിസ്താന് നിലവിലുള്ള ജിഎസ്പി പദവി അടുത്ത വര്‍ഷം അവസാനത്തോടെ അവസാനിക്കുകയും ചെയ്യും. ഇത് പാകിസ്താന്റെ കയറ്റുമതി മേഖലയെ തകര്‍ക്കാന്‍ സാധ്യതയുണ്ട്.
ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പാകിസ്താനില്‍ ഏകദേശം ഒരു കോടിയോളം പേരുടെ തൊഴില്‍ അപകടത്തിലാകുമെന്ന് പാക് മുന്‍ വാണിജ്യ മന്ത്രി ഡോ. ഗോഹര്‍ ഇജാസ് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ വിപണി ഒരിക്കല്‍ കൈവിട്ടുപോയാല്‍ അത് തിരിച്ചുപിടിക്കുക അസാധ്യമാണെന്ന് പാകിസ്താനിലെ വ്യവസായ പ്രമുഖര്‍ ആശങ്കപ്പെടുന്നു.
കരാര്‍ നടപ്പിലാകുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള 95 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും യൂറോപ്പിലേക്ക് തീരുവയില്ലാതെ പ്രവേശനം ലഭിക്കും. ഇതിന് പകരമായി യൂറോപ്പില്‍ നിന്നുള്ള ആഡംബര കാറുകള്‍ക്കും വൈനുകള്‍ക്കും ഇന്ത്യയില്‍ വില കുറയും. ഇന്ത്യയുടെ വസ്ത്രവ്യാപാര മേഖലയ്ക്കും ഐടി മേഖലയ്ക്കും ഈ 'അമ്മക്കരാര്‍' വലിയ കുതിച്ചുചാട്ടം നല്‍കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us