ഇന്‍ഡിഗോ പ്രതിസന്ധി: യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവെ, തിരുവനന്തപുരത്തേയ്ക്ക് കൂടുതൽ കോച്ചുകളും ട്രെയിനുകളും ഏർപ്പെടുത്തി.

രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക

New Update
train

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടലുമായി റെയില്‍വെ. 

Advertisment

രാജ്യത്തെ വിവിധ റെയില്‍വെ ഡിവിഷനുകളിലാണ് ഇന്നലെ മുതല്‍ പ്രത്യേക സര്‍വീസുകളും അധിക കോച്ചുകളും ഉള്‍പ്പെടെ റെയിൽവെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

മൂന്ന് ദിവസത്തില്‍ ഇത്തരത്തില്‍ ഇന്ത്യന്‍ റെയില്‍വേ 89 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ (100ലധികം ട്രിപ്പുകള്‍) നടത്തും. 

37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയില്‍വേ വിന്യസിച്ചു.

train

യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബര്‍ 13 വരെ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ റെയില്‍വേ ആലോചിക്കുന്നത്.

തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിനും പ്രഖ്യാപിച്ചിട്ടുണ്ട്. 

train


തിങ്കളാഴ് ഉച്ചയ്ക്ക് 1.50 ന് ആണ് ട്രയിന്‍ ചെന്നെയില്‍ നിന്ന് തിരിക്കുക. 

നാഗര്‍കോവിലില്‍ നിന്ന് താംബരം വരെ സൂപ്പര്‍ഫാസ്റ്റ് (ഡിസംബര്‍ 7), താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് (ഡിസംബര്‍ 8) എന്നിവയാണ് മറ്റ് പ്രത്യേക ട്രെയിനുകള്‍.

Advertisment