/sathyam/media/media_files/zlUFJNB8qQ5NQmSNZBbz.jpg)
കൊല്‍ക്കത്ത: ബംഗാളില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.
എട്ടുപേരുടെ മരണത്തിനിടയാക്കിയ കാഞ്ചന്‍ജംഗ ട്രെയിന്‍ ദുരന്തത്തിന് കാരണം മാനുഷിക പിഴവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹ പറഞ്ഞിരുന്നു. ബംഗാളിലെ സിലിഗുരിയില്‍ ചരക്ക് തീവണ്ടിയിലിടിച്ച് കാഞ്ചന്‍ജംഗ എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോപൈലറ്റും കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡും അപകടത്തില്‍ മരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാനുഷിക പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും ജയ വര്‍മ്മ സിന്‍ഹ വ്യക്തമാക്കി. സിഗ്‌നല്‍ അവഗണിച്ചതാണ് അപകടകാരണമെന്നാണ് ആദ്യത്തെ സൂചനകള്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us