/sathyam/media/media_files/LmfxyAdlyYjXArKMYjRN.jpg)
ചെന്നൈ: ട്രെയിനുകളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍.
പൊന്നേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അഭിഭാഷകനായ നാഗരാജി(38)നെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്ത്.
യാര്‍ഡുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ ആറു ലക്ഷംരൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാള്‍ മോഷ്ടിച്ചത്.
ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍നിന്നാണ് ഇയാള്‍ ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. \
ട്രെയിനുകളില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാഗരാജ് അറസ്റ്റിലായത്.
/filters:format(webp)/sathyam/media/media_files/2025/08/23/train-untitled-2025-08-23-09-47-04.jpg)
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് നാഗരാജ് ബാറ്ററി മോഷ്ടിക്കുന്നതിനിടെ ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം.എസ്. മീണയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു.
ഗുഡ്‌സ് ട്രെയിനുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടുന്ന തണ്ടയാര്‍പ്പേട്ട റെയില്‍വേ യാര്‍ഡ്, അത്തിപ്പെട്ട് റെയില്‍വേ യാര്‍ഡ് ഉള്‍പ്പെടെ ഇടങ്ങളില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയത്.
രാത്രി 12-നും പുലര്‍ച്ചെ മൂന്നിനുമിടയിലാണ് ബാറ്ററികള്‍ മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ പൊന്നേരിയിലെ ബര്‍മ ബസാറില്‍ വില്‍പ്പന നടത്തിയിരുന്നെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
രേഖകളില്ലാതെ തീവണ്ടികളുടെ ബാറ്ററികള്‍ വാങ്ങിയതിന് ശ്രീനിവാസനെയും(45) സഹായിയായ ബി. മണിമാരനെയും(33) അറസ്റ്റ് ചെയ്തു. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us