വിവാഹ ചടങ്ങിനിടെ സൗണ്ട് സിസ്റ്റം ഘടിപ്പിച്ച വാഹനമിടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു; വാഹനത്തിന് തീയിട്ട് നാട്ടുകാര്‍

സൗണ്ട് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നയാള്‍ രാത്രി 10 മണിക്ക് ശേഷം പാട്ടുകള്‍ പ്ലേ ചെയ്യുന്നത് നിര്‍ത്തിയപ്പോള്‍ ഇയാളും വിവാഹ അതിഥികളും തമ്മില്‍ തര്‍ക്കമുണ്ടായി.

New Update
H

ഭോപ്പാല്‍: മധ്യപ്രദേശിലെ ബേതുലില്‍ വിവാഹ ചടങ്ങിനിടെ ഡിജെ സൗണ്ട് സിസ്റ്റം ഘടിപ്പിച്ച വാഹനം ഇടിച്ച് 17 വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ജമുധാന ഗ്രാമത്തിലാണ് സംഭവം.

Advertisment

സൗണ്ട് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നയാള്‍ രാത്രി 10 മണിക്ക് ശേഷം പാട്ടുകള്‍ പ്ലേ ചെയ്യുന്നത് നിര്‍ത്തിയപ്പോള്‍ ഇയാളും വിവാഹ അതിഥികളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം പിന്നിലേക്ക് എടുക്കുകയും ഘോഷയാത്രയില്‍ പങ്കെടുത്ത മൂന്ന് സ്ത്രീകള്‍ വാഹനത്തിന്റെ ചക്രത്തിനടിയിലാവുകയുമായിരുന്നു.

ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവിടെ വെച്ച് 55കാരിയായ രാംരതി മരിച്ചു. മറ്റുള്ളവരായ രേഷ്മ (17), ശാന്ത (30) എന്നിവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രേഷ്മ മരിച്ചു, ശാന്ത ചികിത്സയിലാണ്. സംഭവത്തിന് ശേഷം നാട്ടുകാര്‍ വാഹനത്തിന് തീയിട്ടു.

Advertisment