/sathyam/media/media_files/oMgt0OmcV3taRPvDqlUa.jpg)
ഡല്‍ഹി: സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന് എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേന്ദ്രമന്ത്രി സാവിത്രി താക്കൂറിന്റെ വീഡിയോ വൈറലാകുന്നു.
മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഒരു സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സാവിത്രി താക്കൂര്‍ ബോര്‍ഡില്‍ ഹിന്ദിയില്‍ 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' എന്ന് എഴുതിയതാണ് തെറ്റിപ്പോയത്.
മന്ത്രി തെറ്റായി എഴുതുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്നതിനുപകരം 'ബേട്ടി പഠാവോ ബച്ചാവ്' എന്നാണ് മന്ത്രി എഴുതിയത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 12-ാം ക്ലാസ് വരെ പഠിച്ചെന്നാണ് സാവിത്രി താക്കൂര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ പദവിയുള്ള ആളുകൾക്ക് അവരുടെ മാതൃഭാഷയിൽ പോലും എഴുതാൻ കഴിയാത്തത് ജനാധിപത്യത്തിൻ്റെ ദൗർഭാഗ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെകെ മിശ്ര വിശേഷിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us