/sathyam/media/media_files/tHcyeFFfNWHakgG2Q3j6.jpg)
ഡല്‍ഹി: സുഹൃത്തുക്കള്‍ക്കൊപ്പം തോക്ക് കയ്യില്‍പ്പിടിച്ച് യുവാവിന്റെ നൃത്തം. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം.
ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ വീഡിയോയില്‍, അറസ്റ്റിലായ സഞ്ജയ് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്നതും തോക്ക് ചൂണ്ടുന്നതും കാണാം. സഞ്ജയ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയിതിരുന്നു. വീഡിയോയ്ക്ക് നിരവധി കാഴ്ചകളും കമന്റുകളും ലഭിച്ചു.
പ്രതിക്കെതിരെ കേസെടുത്തതായും ഇയാളില്‍ നിന്ന് നാടന്‍ പിസ്റ്റളും രണ്ട് വെടിയുണ്ടകളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ആക്ഷേപകരമായ ഉള്ളടക്കമോ പ്രവര്‍ത്തനങ്ങളോ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക ടീമിനെ വിന്യസിച്ചിട്ടുണ്ട്. തോക്ക് ചൂണ്ടി നില്‍ക്കുന്ന ഒരാളുടെ വീഡിയോ ഞങ്ങളുടെ സംഘം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബന്ദ എസ്പി അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us