/sathyam/media/media_files/2B65vvYldiPnRlPvp6be.jpg)
മുസാഫര്‍നഗര്‍: ഉറങ്ങാന്‍ പോയ 20കാരനെ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ട്. 20 കാരനായ മുജാഹിദിനാണ് ദുരനുഭവം. ഉറങ്ങാന്‍ പോകുമ്പോള്‍ പുരുഷനായിരുന്ന താന്‍ ഉണര്‍ന്നപ്പോള്‍ സ്ത്രീയായത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് യുവാവ്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഒരു പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് മറ്റൊരാളാണ് ശസ്ത്രക്രിയ ആസൂത്രണം ചെയ്തതെന്നാണ് പരാതി. സംഭവം ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) പ്രതിഷേധത്തിന് കാരണമായി,
മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ജൂണ്‍ 3 ന് ഓംപ്രകാശ് എന്നയാള്‍ തന്നെ കബളിപ്പിച്ചതായി മുജാഹിദ് (20) ആരോപിച്ചു. മുജാഹിദിന് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഓംപ്രകാശ് സ്വാധീനിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്യുകയും നിര്‍ബന്ധിത ലിംഗമാറ്റം നടത്തുകയും ചെയ്‌തെന്നാണ് പരാതി.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മുജാഹിദ് പറയുന്നു. മുജാഹിദിന് ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ യുവാവിന് അനസ്‌തേഷ്യ നല്‍കുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.
അയാള്‍ എന്നെ ഇവിടെ കൊണ്ടുവന്നു, പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ ഉണ്ടായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ ഞാന്‍ ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു. മുജാഹിദ് പറഞ്ഞു.
ഇനി തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ മുജാഹിദിന്റെ പിതാവിനെ വെടിവച്ചുകൊല്ലുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവാവ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us