/sathyam/media/media_files/LIV353TywFWTek1gT98S.jpg)
ഡല്‍ഹി: ബാങ്കില്‍ ജോലി ലഭിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ബലാത്സംഗം ചെയ്തതായി പരാതി.
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ഹോട്ടലില്‍ എത്തിയ യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയ ശേഷം രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ബാങ്കില്‍ ജോലി ചെയ്യുന്ന ഒരാളുമായി താന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചങ്ങാത്തം കൂടുകയായിരുന്നുവെന്ന് മീററ്റിലെ താമസക്കാരിയായ യുവതി പരാതിയില്‍ പറയുന്നു. തനിക്ക് ബാങ്കില്‍ ജോലി ലഭിക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു.
പ്രതി തന്നോടൊപ്പം ഡെറാഡൂണിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. പിന്നീട് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം തന്നതിന് ശേഷം ഒരു ഹോട്ടലില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us