സൈബര്‍ തട്ടിപ്പ്. കന്നഡ നടന്‍ ഉപേന്ദ്രയ്ക്കും ഭാര്യയ്ക്കും നഷ്ടമായത് ഒന്നര ലക്ഷം രൂപ

സെപ്റ്റംബര്‍ 15 ന് പ്രിയങ്ക ഓണ്‍ലൈനായി ചില ഉത്പ്പന്നങ്ങള്‍ ബുക്ക് ചെയ്യുകയും പിന്നീട് അവരുടെ ഫോണില്‍ ഒരു ലിങ്ക് ലഭിക്കുകയും ചെയ്തതോടെയാണ് സംഭവം.

New Update
Untitled

ഡല്‍ഹി: സൈബര്‍ തട്ടിപ്പില്‍ കന്നഡ നടന്‍ ഉപേന്ദ്രയ്ക്ക് നടഷ്ടമായത് ഒന്നരലക്ഷം രൂപ. നടന്റെയും ഭാര്യ പ്രിയങ്ക ഉപേന്ദ്രയുടെയും മൊബൈല്‍ ഫോണുകളില്‍ ഹാക്കര്‍മാര്‍ കടന്നുകയറുകയായിരുന്നു.

Advertisment

കേസുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശിയായ വികാസ് കുമാറിനെ സദാശിവനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുമാറും കൂട്ടാളികളും വലിയ തോതിലുള്ള സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. 


സെപ്റ്റംബര്‍ 15 ന് പ്രിയങ്ക ഓണ്‍ലൈനായി ചില ഉത്പ്പന്നങ്ങള്‍ ബുക്ക് ചെയ്യുകയും പിന്നീട് അവരുടെ ഫോണില്‍ ഒരു ലിങ്ക് ലഭിക്കുകയും ചെയ്തതോടെയാണ് സംഭവം. 


ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും 55,000 രൂപ അടിയന്തരമായി ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവരുടെ കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. 

അഭ്യര്‍ത്ഥന യഥാര്‍ത്ഥമാണെന്ന് കരുതി നിരവധി വ്യക്തികള്‍ പണം അയച്ചു. പ്രിയങ്ക അവരെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉപേന്ദ്രയുടെ ഫോണും മാനേജരുടെ ഫോണും ചോര്‍ന്നു. ദമ്പതികളുടെ മകനും അഭ്യര്‍ത്ഥന അമ്മയില്‍ നിന്നാണെന്ന് വിശ്വസിച്ച് 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

Advertisment