'ഞാൻ കിംഗ് മേക്കറല്ല, വിജയിക്കാൻ വന്നവനാണ്. എം.ജി.ആറും ജയലളിതയും വഴികാട്ടികൾ. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ വിജയ്. ‘വിസിൽ’ മുഴക്കി തമിഴക വെട്രി കഴകം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

'എന്തിനാണ് ഞാന്‍ ഒരു കിംഗ് മേക്കറാകുന്നത്? എന്നെ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെ നിങ്ങള്‍ കണ്ടിട്ടില്ലേ? ഞാന്‍ വിജയിക്കുക തന്നെ ചെയ്യും,' വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

New Update
vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്.

Advertisment

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. താനൊരു 'കിംഗ് മേക്കര്‍' ആയിരിക്കില്ലെന്നും മറിച്ച് നേരിട്ട് അധികാരം പിടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


'എന്തിനാണ് ഞാന്‍ ഒരു കിംഗ് മേക്കറാകുന്നത്? എന്നെ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെ നിങ്ങള്‍ കണ്ടിട്ടില്ലേ? ഞാന്‍ വിജയിക്കുക തന്നെ ചെയ്യും,' വിജയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വെറുമൊരു പിന്തുണക്കാരന്റെ റോളിലല്ല, മറിച്ച് പ്രധാന നേതാവായി തന്നെ മാറാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

രാഷ്ട്രീയം തന്റെ ഭാവി തന്നെയാണെന്നും ഇതില്‍ യാതൊരു അവ്യക്തതയുമില്ലെന്നും വിജയ് പറഞ്ഞു. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള മാറ്റം എളുപ്പമായിരുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനുകളുമായാണ് താന്‍ മുന്നോട്ട് പോകുന്നത്.


തന്റെ പുതിയ ചിത്രമായ 'ജനനായകന്‍' റിലീസ് തടസ്സപ്പെടുന്നതില്‍ നിര്‍മ്മാതാവിനെ ഓര്‍ത്ത് വിഷമമുണ്ടെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന്റെ പേരില്‍ സിനിമകള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നടന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണെന്ന് വെളിപ്പെടുത്തിയ വിജയ്, രാഷ്ട്രീയത്തില്‍ എം.ജി.ആര്‍, ജയലളിത എന്നിവരാണ് തന്റെ മാതൃകകളെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച 'വിസില്‍' ചിഹ്നം തന്റെ വിജയത്തിന്റെ ആദ്യ പടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആരാധകരെ പാര്‍ട്ടിയുടെ കരുത്തുറ്റ പ്രവര്‍ത്തകരാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

Advertisment