കോണ്‍ഗ്രസ് കുടുംബ രാഷ്ട്രീയം തുടരുന്നു, ഉത്തര്‍പ്രദേശില്‍ ഒരേ കുടുംബത്തിലെ അര ഡസനോളം ആളുകള്‍ എംപിമാരായി, ഈ കുടുംബ രാഷ്ട്രീയക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണ്, ഇത്തരത്തിലുളള ആളുകള്‍ വയനാട്ടില്‍ എന്നല്ല എവിടെ നിന്ന് മത്സരിച്ചാലും പൊതുജനങ്ങള്‍ മനസിലാക്കുമെന്ന് വിജയ് സിന്‍ഹ

രാഹുൽ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്മാറുകയും പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ പ്രതികരണം.

New Update
 Vijay Sinha

പട്‌ന: കോൺഗ്രസ് കുടുംബ രാഷ്‌ട്രീയം തുടരുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹ. ഉത്തർപ്രദേശിൽ ഒരേ കുടുംബത്തിലെ അര ഡസനോളം ആളുകള്‍ എംപിമാരായി. കോൺഗ്രസ് ഈ രീതി തുടര്‍ന്ന് കൊണ്ടുപോകുകയാണ്.

Advertisment

ഈ കുടുംബ രാഷ്‌ട്രീയക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ ശക്തികളുടെ ആയുധമായി മാറിയ ഇവര്‍ കള്ളത്തരങ്ങളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും രാജ്യത്തെ ഉത്തരവാദിത്തമുളള സർക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

ഇത് എങ്ങനെയാണെന്ന് ഉന്നതതല അന്വേഷണത്തിലൂടെ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള ആളുകള്‍ വയനാട്ടിൽ എന്നല്ല എവിടെ നിന്ന് മത്സരിച്ചാലും പൊതുജനങ്ങൾ മനസിലാക്കുമെന്നും വിജയ് സിൻഹ കൂട്ടിച്ചേര്‍ത്തു.

രാഹുൽ ഗാന്ധി വയനാട്ടില്‍ നിന്ന് പിന്മാറുകയും പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ പ്രതികരണം.

Advertisment