'ബീഹാറിലെ 40 സീറ്റുകളിലും ഞങ്ങള്‍ വിജയിക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് റാബ്റി ദേവി; ജൂണ്‍ നാലിലെ സൂര്യന്‍ രാജ്യത്തിന് ഒരു പുതിയ പ്രഭാതം കൊണ്ടുവരാന്‍ പോകുന്നുവെന്ന് രാഹുല്‍ ഗാന്ധി

അതെസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rabri devi rahul gandhi

പട്‌ന: പട്നയില്‍ വോട്ട് ചെയ്ത് ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്റി ദേവി. ബീഹാറിലെ 40 സീറ്റുകളിലും ഞങ്ങള്‍ വിജയിക്കുമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisment

അതെസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ഇതുവരെയുള്ള ട്രെന്‍ഡുകളില്‍ നിന്ന് രാജ്യത്ത് ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണെന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 

കൊടും ചൂടില്‍ പോലും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ വോട്ട് ചെയ്യാന്‍ നിങ്ങളെല്ലാവരും ഇറങ്ങിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ധിക്കാരത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് 'അവസാന പ്രഹരം' എന്ന നിലയില്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ നാലിലെ സൂര്യന്‍ രാജ്യത്തിന് ഒരു പുതിയ പ്രഭാതം കൊണ്ടുവരാന്‍ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment