വിവാഹത്തെച്ചൊല്ലിയുള്ള തർക്കം: ഗുരുഗ്രാമിൽ ലിവിങ് ടുഗെദർ പങ്കാളിയുടെ ക്രൂരമർദ്ദനമേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ

പ്രതിയായ ശിവത്തിനെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡിസിപി (സൗത്ത്) ഹിതേഷ് യാദവ് അറിയിച്ചു.

New Update
Untitled

ഗുരുഗ്രാം: വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ലിവിങ് ടുഗെദര്‍ പങ്കാളിയുടെ ക്രൂരമര്‍ദ്ദനമേറ്റ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍.

Advertisment

ത്രിപുര സ്വദേശിനിയും ജി.ഡി ഗോയങ്ക സര്‍വകലാശാലയിലെ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിയുമായ യുവതിയാണ് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ ഡല്‍ഹി സ്വദേശിയായ ശിവം (19) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


ഗുരുഗ്രാം സെക്ടര്‍ 69-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസസ്ഥലത്താണ് ആക്രമണം നടന്നത്. 2025 സെപ്റ്റംബറില്‍ പരിചയപ്പെട്ട ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവതിയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച ശിവം, പിന്നീട് അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


മകള്‍ക്ക് മര്‍ദ്ദനമേറ്റ വിവരം യുവതിയുടെ അമ്മ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഗുരുഗ്രാമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.


പ്രതിയായ ശിവത്തിനെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡിസിപി (സൗത്ത്) ഹിതേഷ് യാദവ് അറിയിച്ചു.

മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരത്തില്‍ മാരകമായ ഒന്നിലധികം മുറിവുകള്‍ ഉള്ളതായി വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment