/sathyam/media/media_files/WRlC7NY5fYwmlh8aHT9G.jpg)
ഡല്‍ഹി: വിമാനത്തില്‍ ജീവനക്കാരോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇറക്കി വിട്ട ശേഷവും വിമാനത്തിനുള്ളിലേക്ക് ബലമായി കയറാന്‍ ശ്രമിക്കുന്നത് തടഞ്ഞ സുരക്ഷാ ജീവനക്കാരനെ കടിച്ച് യുവതി. ലഖ്നൗവിലാണ് സംഭവം. മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം.
യുവതിയുടെ മാനസിക നില ശരിയല്ലെന്നും വിമാനത്തിലെ മറ്റ് യാത്രക്കാരുമായി അവര്‍ വഴക്കിടുകയായിരുന്നുവെന്നും ലഖ്നൗ ജോയിന്റ് പോലീസ് കമ്മീഷണര്‍ ആകാശ് കുല്‍ഹാരി പറഞ്ഞു. യാത്രക്കാര്‍ ജീവനക്കാരോട് പരാതിപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് യുവതിയെ ഇറക്കിവിടുകയായിരുന്നു.
എന്നാല്‍ ഇറങ്ങി പോകാന്‍ വിസമ്മതിച്ച യുവതി ബലമായി വീണ്ടും വിമാനത്തില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളുമായി ഏറ്റുമുട്ടുകയും കൈയില്‍ കടിക്കുകയും ചെയ്തു. എയര്‍ലൈനിലെ വനിതാ ജീവനക്കാര്‍ യുവതിയെ കീഴടക്കി പൊലീസിന് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us