/sathyam/media/media_files/Qsp6hnFHpcA8DiDoPcEs.jpg)
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ അറസ്റ്റില്‍. ഗാസിയാബാദിലാണ് സംഭവം. 25കാരിയായ ശിഖ മൈത്രേയയാണ് അറസ്റ്റിലായത്. കുന്‍വാരി ബീഗം എന്ന തന്റെ യൂട്യൂബ് ചാനലില്‍ ശിഖ പോസ്റ്റ് ചെയ്ത വിഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിച്ചിരുന്നു.
ഏകം ന്യായ് ഫൗണ്ടേഷന്‍ സ്ഥാപകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നാരായണ്‍ ഭരദ്വാജിന്റെ പരാതിയിലാണ് ശിഖ അറസ്റ്റിലായത്. ശിഖയുടെ ചാനലിലെ അശ്ലീല ഉള്ളടക്കങ്ങളും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിനെ ന്യായീകരിച്ച് ചെയ്ത വീഡിയോകളും നാരായണ്‍ ഭരദ്വാജ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു.
യുവതിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ ശിഖയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ശിഖ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വയംഭോഗത്തെപ്പറ്റി സബ്‌സ്‌ക്രൈബേഴ്‌സ് ചോദിച്ചതോടെയാണ് താന്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതെന്ന് ശിഖ പൊലീസിനോട് പറഞ്ഞു.
ശിഖയെ ജയിലിലടക്കണമെന്ന് മറ്റ് യൂട്യൂബേഴ്‌സ് ആവശ്യപ്പെടുന്നുണ്ട്. ഇതിനായി 'ജയില്‍ ഭേജോ' ക്യാമ്പയിനും ആരംഭിച്ചു. ശിഖയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യും. ശിഖ നീക്കം ചെയ്‌തെങ്കിലും ഇന്റര്‍നെറ്റില്‍ പല വീഡിയോകളും പ്രചരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us