/sathyam/media/media_files/J87AunPzoi3tsnRBaxEF.jpg)
കാണ്‍പൂര്‍: കാണ്‍പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. യുവതിയുടെ ദേഹത്ത് വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് സംശയം. ആസിഡ് ആക്രമണം മൂലം മുഖവും വികൃതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്..
ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ചിരുന്നത്. രാവിലെ ആശുപത്രിക്ക് പിന്നിലെ കുറ്റിക്കാട്ടില്‍ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കാശി റാം ആശുപത്രി മേധാവി ഡോ.സുധേഷ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ദിവസം താന്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ മൃതദേഹം കണ്ടിരുന്നില്ലെന്നും കുറ്റകൃത്യം രാത്രിയില്‍ നടന്നതാണെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..
അതേസമയം, ശരീരത്തിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ലഖന്‍ സിംഗ് യാദവ് പറഞ്ഞു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും അയച്ചിട്ടുണ്ടെന്നും യുവതി ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us