മാഘ് മേളയിലെ പുണ്യസ്നാന വിലക്കിന് പിന്നാലെ യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനം. ‘യു.പി മുഖ്യമന്ത്രി ഹിന്ദുവാണെന്ന് തെളിയിക്കണം’; കാവി ധരിച്ചതുകൊണ്ട് സന്യാസിത്വമാകില്ലെന്നും ബീഫ് കയറ്റുമതിയെ ചൂണ്ടിക്കാട്ടിയും സ്വാമി അവിമുക്തേശ്വരാനന്ദ്

New Update
2784733-swami

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനങ്ങളുമായി പ്രമുഖ സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ്. 

Advertisment

യോഗി ആദിത്യനാഥ് ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, കാവി ധരിച്ച് പ്രസംഗിച്ചതുകൊണ്ട് മാത്രം ഒരാൾ സന്യാസിയാകില്ലെന്നും തുറന്നടിച്ചു. 

പ്രയാഗ് രാജിൽ നടക്കുന്ന മാഘ് മേളയിൽ പുണ്യസ്നാനം നടത്താൻ പോലീസ് അനുവദിക്കാത്തതിനെത്തുടർന്ന് മടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്യാസിയാകാൻ ഗോസേവയും ധർമ്മസേവയും നടത്തണം. എന്നാൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന്റെ 40% ഉത്തർപ്രദേശിൽ നിന്നാണ്. ബീഫ് വിറ്റ് കിട്ടുന്ന പണം കൊണ്ടാണോ ഇവിടെ രാമരാജ്യം കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ജനുവരി 18-ന് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനത്തിനായി പ്രത്യേക പല്ലക്കിലായിരുന്നു സ്വാമി എത്തിയത്. എന്നാൽ തിരക്ക് ചൂണ്ടിക്കാട്ടി പല്ലക്ക് കടത്തിവിടാൻ പോലീസ് തയ്യാറായില്ല. 

മറ്റൊരു ദിവസം പല്ലക്കുമായി വരാൻ തടസ്സമില്ലെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധ സൂചകമായി സ്വാമി മടങ്ങുകയായിരുന്നു. സനാതന ധർമ്മത്തിലെ ആചാരങ്ങളെ മാനിക്കാത്തവർ എങ്ങനെ ഹിന്ദുവാകുമെന്നാണ് അദ്ദേഹം ഉയർത്തുന്ന ചോദ്യം.

Advertisment